ആലപ്പുഴ : ദേശീയ പാത 66ൽ ആലപ്പുഴ ബീച്ച് വിജയാ പാർക്കിന് സമീപം ആലപ്പുഴ ബൈപ്പാസ് മേൽപ്പാല നിർമ്മാണത്തിനിടെ ഗർഡറുകൾ തകർന്ന് വീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ദേശീയ ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിക്ക് കത്ത് നൽകി. ......
ചേർത്തല : തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് അതിരാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസിന് തുടക്കമായി.
അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നെയ്യാറ്റിൻകര വ്ളാത്താങ്കര പള്ളിയിൽ അവസാനിക്കുന്ന ബസ് സർവീസ് അർത്തുങ്കൽ പള്ളി അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രദേശത്തുനിന്ന് മുൻപുണ്ടായിരുന്ന തിരുവനന്തപുരം സർവീസ് കോവിഡിന് ശേഷം മുടങ്ങിയിരുന്നു. ഇതുമൂലം തീരദേശവാസികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി മന്ത്രി പി പ്രസാദ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്.
ദിവസവും രാവിലെ ആറ് മണിക്ക് അർത്തുങ്കലിൽ നിന്ന് ആരംഭിച്ച് പൂങ്കാവ്, തുമ്പോളി, ആലപ്പുഴ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴി വ്ളാത്താങ്കര പള്ളിയിലേക്കും തിരികെ ഉച്ചകഴിഞ്ഞ് 2.40ന് അർത്തുങ്കലിലേക്കുമാണ് സർവീസ്. ......
ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ(കണ്ണൻ(32), പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (38)എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നു പുലർച്ചെയാണ് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപത്തുവെച്ച് ഇരുവരും ട്രെയിൻ തട്ടി മരിച്ചത്. ......
യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. ......
ആലപ്പുഴ : കർഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടതിന് നമ്മൾ പിന്തുണയും പിൻബലവും കൊടുക്കേണ്ടതുണ്ട്. ......
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ചേർത്തല : വെർച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽനിന്ന് 61. 40 ലക്ഷം തട്ടിയ കേസിൽ ഉത്തർ പ്രദേശുകാരായ രണ്ടുപേർ അറസ്റ്റിൽ.......
ചേട്ടനെ അനിയൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) യാണ് സഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ......
ആലപ്പുഴ :പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും ഇതിനോടനുബന്ധിച്ചുണ്ടാകും
ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് പരമ്പരാഗത വിത്തുൽസവ പ്രദർശന സ്റ്റോൾ ഉദ്ഘാടനം ചെയ്യും. പതിനാലു ജില്ലകളിൽ നിന്നായി അൻപതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും.വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് അദ്ധ്യക്ഷത വഹിക്കും
ഫീഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ വിത്തുൽസവം ഉദ്ഘാടനം ചെയ്യും . ......